പഠന നേട്ടങ്ങൾ
ഒരു രാഷ്ട്രീയ ശക്തിയായി മാറിയതിന്റെ കാരണങ്ങൾ വിശദീകരിക്കുന്നു. ഭൂപടത്തിൽ മഹാ ജനപദങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തുന്നു.
ഉള്ളടക്ക വിശകലനം
ജനങ്ങൾ അല്ലെങ്കിൽ ഗോത്രങ്ങൾ അവരുടെ പാദമൂന്നിയ സ്ഥലം ജനപദം എന്നറിയപ്പെട്ടു. ഇങ്ങനെയുള്ള ജനപദങ്ങൾ അവിടെസ്ഥിരതാമസമാക്കിയ ഗോത്രത്തിന്റെ പേരിലാണ് അറിയപ്പെട്ടത്. അതോടെ ഗോത്രത്തോട് ജനങ്ങൾക്കുണ്ടായിരുന്ന കൂറ് അവർ താമസിക്കുന്ന പ്രദേശത്തോടും കൂടിയായി മാറി.ഈ ജനപദങ്ങളിൽ പലതും കൂടിച്ചേർന്ന് മഹാജനപദങ്ങളായി. ഇത്തരത്തിൽ പതിനാറ് മഹാജനപദങ്ങൾ ഇന്ത്യൻഉപഭൂഖണ്ഡത്തിൽ നിലനിന്നിരുന്നു. ചില മഹാജനപദങ്ങളിൽ രാജവാഴ്ചയും മറ്റു ചിലതിൽ ഗണസംഘഭരണവുമായിരുന്നു നിലനിന്നിരുന്നത്.

